Sunday, February 1, 2026
16.9 C
Bengaluru

ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ (പിഡബ്ല്യുഡി) ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ബീദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, കോപ്പാൾ, ബെള്ളാരി, വിജയനഗര, ചിത്രദുർഗ, തുമകുരു, ബംഗളൂരു എന്നീ ഏഴ് ജില്ലകളെയാണ് പദ്ധതി ബന്ധിപ്പിക്കുക. പദ്ധതിക്കായി മുൻകൂർ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കുന്നതിന് സ്വകാര്യ കൺസൾട്ടൻ്റിനെ കണ്ടെത്താൻ പിഡബ്ല്യുഡി അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.

നിലവിൽ, മഹാരാഷ്ട്രയിലെ നന്ദേഡിനെയും ചിത്രദുർഗയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എൻഎച്ച് 50 വഴി ബെംഗളൂരുവിനും ബീദറിനും ഇടയിലുള്ള യാത്രസമയം 12-14 മണിക്കൂർ വരെയാണ്. ഏകദേശം 600 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് ഇടനാഴി യാഥാർഥ്യമായാൽ യാത്രസമയം ഇതിന്റെ പകുതിയായി കുറയും. സാധ്യതാ പഠനം നടത്തുന്നതിനും ധനസഹായ സംവിധാനങ്ങൾ ശുപാർശ ചെയ്യുന്നതിനും മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: BENGALURU | BIDAR
SUMMARY: Karnataka plans Bidar-Bengaluru economic corridor; feasibility study soon

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സി ജെ റോയിയുടെ ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു;  പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം പൊതുദർശനത്തിനായി...

കേന്ദ്ര ബഡ്ജറ്റ് ഇന്ന്; അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ....

​ഉഡുപ്പി ബോട്ട് അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ

​ഉഡുപ്പി: ബ്രഹ്മാവർ താലൂക്കിലെ കോടിബെംഗ്രെയിലുണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ...

‘സോളോഗമി’ ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറും

ബെംഗളൂരു: ബാക്ക് സ്റ്റേജ് ബെംഗളൂരു ഒരുക്കിയ മലയാള നാടകം സോളോഗമി ഇന്ന്...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്നു 2 മലയാള ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് രണ്ടു മലയാള...

Topics

സി ജെ റോയിയുടെ ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു;  പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം പൊതുദർശനത്തിനായി...

​ഉഡുപ്പി ബോട്ട് അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ

​ഉഡുപ്പി: ബ്രഹ്മാവർ താലൂക്കിലെ കോടിബെംഗ്രെയിലുണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്നു 2 മലയാള ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് രണ്ടു മലയാള...

 5.5 ലക്ഷം രൂപ വിലമതിക്കുന്ന 10 മോഷ്ടിച്ച ബൈക്കുകൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ...

ബെംഗളൂരു ഹോസ്‌കോട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നാല് അസം തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹൊസ്‌കോട്ടെ താലൂക്കിലെ ഇ മുത്സാന്ദ്രയില്‍ കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാക്കളായ...

സി. ജെ റോയിയുടെ മരണം: പശ്ചിമ മേഖല ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അ​ന്വേ​ഷിക്കും

ബെംഗ​ളൂ​രു: ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡി​നി​ടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി​യ...

വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി; സി. ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സി. ജെ റോയിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം...

സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം നാളെ

ബെംഗളുരു: ബെംഗളുരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ...

Related News

Popular Categories

You cannot copy content of this page