മലപ്പുറം: വേങ്ങരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. വേങ്ങര എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഇന്ദറിനൊപ്പം താമസിക്കുന്ന നാട്ടുകാരൻ കൂടിയായ പദം ഗദാബയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു ഇന്ദറിനെ കണ്ടെത്തിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചു.
കടുത്ത ചൂടായതിനാല്‍ ഇന്ദര്‍ ഈ കെട്ടിടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പോലീസ് പറയുന്നു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.
SUMMARY: Guest worker found dead after being hit in the head on top of a building; suspect arrested
















