വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ തോക്കുമായി അക്രമി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയില്‍ ആക്രമണ ശ്രമം ഉണ്ടായത് സുരക്ഷാ പരിധി ലംഘിച്ചാണെന്ന് സീക്രട്ട് സര്‍വീസ് വെളിപ്പെടുത്തി.
ട്രംപ് പലപ്പോഴും വാരാന്ത്യങ്ങൾ ചെലവഴിക്കാനെത്തുന്ന റിസോർട്ടാണ് മാർ-എ-ലാഗോ. എന്നാൽ സംഭവസമയത്ത് അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും അക്രമിയെ വെടിവച്ചു കൊന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്. ഏകദേശം 20 വയസ് പ്രായമുള്ള ആളാണ് അക്രമി എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളുടെ പശ്ചാത്തലവും ലക്ഷ്യവും എഫ്ബിഐയും മറ്റ് അധികാരികളും അന്വേഷിച്ചുവരികയാണെന്ന് സീക്രട്ട് സർവീസ് പറഞ്ഞു.
SUMMARY: Gunman Attacks Donald Trump’s Residence; He was shot dead by the security personnel















