16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; അഭിപ്രായം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു:  സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തിയും മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കണക്കിലെടുത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. ബെംഗളൂരുവിൽ ശനിയാഴ്ച നടന്ന വൈസ് ചാൻസലർമാരുടെ (വിസി) കോൺക്ലേവ് യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്യുകയും വിസിമാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം  ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സോഷ്യൽ മീഡിയാ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക യോഗത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ചു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽ കുട്ടികൾ വീഴുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുതിർന്ന വിദ്യാർഥികൾക്ക് ഈ നിയന്ത്രണം ബാധകമാകില്ലെന്നും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നടപടികളെക്കുറിച്ച് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനം വിസിമാർ മുഖ്യമന്ത്രിയുടെ നിർദേശത്തോട് യോജിച്ചെങ്കിലും നിരവധി സ്വകാര്യ സ്‌കൂളുകൾ, ചില സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ മൊബൈൽ ഫോണുകൾ വഴിയാണ് ഗൃഹപാഠം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിർദേശം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകളിൽ ഗൃഹപാഠം നൽകാനും വർക്ക് ഷീറ്റുകൾ നൽകാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിലർ യോഗത്തിൽ പരാമർശിച്ചു. മൊബൈൽ ഫോണുകൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും യോഗത്തിൽ ചിലര്‍ പറഞ്ഞു.
SUMMARY: Restrictions on phone use for under 16s; Chief Minister Siddaramaiah sought comment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories