വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താന്‍ 60 ദിവസത്തെ സാവകാശം നൽകുന്ന ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. നിയമം പ്രാബല്യത്തിൽ വരാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
എച്ച്-വൺ ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. 2017 ലാണ് തൊഴിൽ വിസയുള്ളവർക്ക് 60 ദിവസത്തെ ഗ്രേസ് പീരീഡ് നിലവിൽ വന്നത്. വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
SUMMARY: H-1B Visa: Trump administration moves to end grace period; a setback for Indian IT professionals.
















