വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 9ന് മട്ടാഞ്ചേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരം സൈബർ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങള്‍ നടത്തിയത്. ഡല്‍ഹി ജന്തർ മന്തറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാർഥികള്‍ക്ക് നേരെ വെടിയുതിർക്കണമെന്നും, ആളുകള്‍ മരിച്ചാലും സമരം അടിച്ചമർത്തണമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. കൂടാതെ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തിയിരുന്നു. ഈ പരിശോധനയില്‍ അധിക്ഷേപ വീഡിയോ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-നാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്‌ട്, കേരള പോലീസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ലഹളയ്ക്ക് ശ്രമിച്ചതടക്കം നാല് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ലാപ്ടോപ്പും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

SUMMARY: Hate speech remarks: Bail for T.G. Mohandas

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍...

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസറഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍...

അര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ- ബെമയും കേരള സമാജം ചാരിറ്റബിൾ...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് മലയാളം മിഷൻ പഠനോത്സവത്തിൽ കണിക്കൊന്ന...

രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ഫോറോന ദേവാലയത്തിൽ തിരുന്നാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ...

മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും...

‘ഞാൻ വന്ദേമാതരം പൂര്‍ണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ...

എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരുക്ക്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകനും ഗായകനുമായ എ.ആര്‍. അമീന്...

Related Articles

Popular Categories