മുല്ലപ്പെരിയാര്‍ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തമിഴ്‌നാട് സംഘം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ വിവാദം ശക്തമാകുന്നു. വന്യജീവികള്‍ക്കും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ചിത്രീകരിച്ച ആകാശദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തമിഴ്‌നാട് പെരിയകുളം എംഎല്‍എയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ കേരള വനംവകുപ്പും പോലീസും അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയർത്തിയ സമയത്താണ് ഡ്രോണ്‍ കാമറ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയത്. കടുവാ സങ്കേതത്തിലെ സാന്ദ്രമായ വനമേഖല, മുല്ലപ്പെരിയാർ പ്രധാന കനാല്‍, വെള്ളമൊഴുക്കി വിടുന്നതിന്റെ ദൃശ്യങ്ങള്‍ എന്നിവയാണ് വിഡിയോയിലുള്ളത്.

കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ മാർഗ്ഗനിര്‍ദേശങ്ങള്‍ക്കും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് കേന്ദ്രാവിഷ്കൃത കടുവാ സങ്കേതത്തിന്റെ വ്യോമാതിർത്തിയില്‍ ഡ്രോണ്‍ പറത്തിയത്. പെരിയാർ ടൈഗർ റിസർവുകള്‍ പോലുള്ള അതീവ നിരോധിത മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കാട്ടു മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമുണ്ടാക്കുമെന്നതിനാല്‍ കർശന വിലക്കുണ്ട്. കൂടാതെ, അന്തർസംസ്ഥാന അണക്കെട്ട് നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഇവിടെ പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളും നിലവിലുണ്ട്.

സംഭവത്തില്‍ ഡിജിസിഎ നിയമപ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുക്കാനാണ് വനംവകുപ്പ് പെരിയാർ ഈസ്റ്റ് ഡിവിഷൻ അധികൃതരുടെ തീരുമാനം. കേരള വനംവകുപ്പിന്റെയോ പോലീസിന്റെയോ യാതൊരുവിധ മുൻകൂർ അനുമതിയും ഇല്ലാതെയാണ് സംഘം വനത്തിനുള്ളില്‍ ഡ്രോണ്‍ പ്രവർത്തിപ്പിച്ചത്. കാമറ പ്രവർത്തിപ്പിച്ച വ്യക്തികളെ കണ്ടെത്തുന്നതിനായി തമിഴ്‌നാട് വനംവകുപ്പിന്റെയും പോലീസിന്റെയും സഹായം തേടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

SUMMARY: Tamil Nadu team captures visuals of Mullaperiyar canal and forest area; flies drone without permission

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ ഇടിവ്; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ്...

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന്...

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂഡല്‍ഹി: മുഖ്യതി​രഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം....

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

Related Articles

Popular Categories