ശനിയാഴ്ച മുതൽ കേരളത്തില്‍ അതിതീവ്ര മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, 9 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ശനിയാഴ്ച മുതൽ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മേയ് ഇരുപതുവരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ഇരുപതിന് പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അന്നുതന്നെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വിവിധ ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മേയ് 18ന് പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തെക്കൻ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചക്രവാതച്ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

  • മേയ് 16 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ – യെല്ലോ അലര്‍ട്ട്
  • മേയ് 17 – എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് – യെല്ലോ അലര്‍ട്ട്
  • മേയ് 18 – പാലക്കാട്, മലപ്പുറം – ഓറഞ്ച് അലര്‍ട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് – യെല്ലോ അലര്‍ട്ട്.
  • മേയ് 19- പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി- ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം – യെല്ലോ അലര്‍ട്ട്
  • മേയ് 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി – ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്‌  – യെല്ലോ അലര്‍ട്ട്.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

Related Articles

Popular Categories