റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി യമനിലെ ഹൂതികൾ. സംഭവത്തിൽ 12 പേർ മരിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നാല് പേർ സൗദി പൗരന്മാരും ഒരാൾ അമേരിക്കൻ പൗരനുമാണ്. ആക്രമണത്തിൽ 309 പേർക്ക് പരുക്കേറ്റു.
പശ്ചിമേഷ്യയിൽ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം സൗദിക്കുനേരെ ഉണ്ടായതിൽവെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികള്‍ ആക്രമണം നടത്തി.
സൗദിയുടെ പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. ആക്രമണത്തിനു പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്.സൗദി അറേബ്യയിലെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാർ സഹായത്തിനായി അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് എയർവേഴ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. റിയാദിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും റദ്ദാക്കിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനമായ ഫ്ലൈറ്റ് റഡാറും അറിയിച്ചു.
SUMMARY: Houthi attack in Riyadh again; 12 dead, many injured, several in critical condition.
















