പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന സംഘം മര്‍ദ്ദിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു. 26 ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയും 20 കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഏലംകുളത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കെഎസ്‌യു ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.
SUMMARY: SFI leaders assaulted at the hospital; case registered against Rahul Mamkootathil and others















