തട്ടിപ്പിന്റെ പുതിയ വഴി; വാട്സ്ആപ്പിലെ ഫോട്ടോ തുറന്നാൽ ഫോൺ ഹാക്ക് ചെയ്യും, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിലൂടെയാണ് തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രമായേ തോന്നൂ. എന്നാൽ വാട്ട്‌സ്ആപ്പിലേക്കെത്തിയ ആ ചിത്രത്തിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും.

സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങള്‍ ആ ചിത്രം തുറക്കുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.’- കേരള പോലീസ് ഓര്‍മ്മിപ്പിച്ചു.

നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക. ഫോണിന്റെ സോഫ്റ്റ്‍വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണമെന്ന നിർ​ദേശവും പോലീസ് നൽകുന്നു. അഥവാ നിങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 ല്‍ വിവരം അറിയിക്കുക.
<br>
TAGS : KERALA POLICE | CYBER FRAUD
SUMMARY : If you open a photo on WhatsApp, the phone will be hacked; Kerala Police warned against fraud

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories