വിവാഹത്തിനുപോകുന്ന തിരക്കിൽ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു; മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു

മൂന്ന് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ കാറില്‍ നിന്നെടുക്കാന്‍ മറന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദീപ് നഗറും ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. വിവാഹ വേദിക്ക് മുന്നിലെത്തിയതോടെ യുവതിയും മൂത്ത പെണ്‍കുട്ടിയും കാറില്‍ നിന്നിറങ്ങി.

തുടര്‍ന്ന് പ്രദീപ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി പോയി. കുഞ്ഞ് അമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയിട്ടുണ്ടാകുമെന്ന് കരുതിയ പിതാവ്, കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി ലോക്ക് ചെയ്ത് അകത്തേക്ക് പോവുകയായിരുന്നു. കുഞ്ഞ് പിതാവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു അമ്മ കരുതിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് കുഞ്ഞ് തങ്ങള്‍ക്കൊപ്പമില്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത്. തുടര്‍ന്ന് കുഞ്ഞിനായി തെരച്ചില്‍ ആരംഭിച്ചു.

അന്വേഷണത്തിനൊടുവില്‍ ബോധമറ്റ നിലയില്‍ കാറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താനും കേസ് ഫയല്‍ ചെയ്യാനും കുടുംബം വിസമ്മതിച്ചതായി കട്ടോലി പോലീസ് അറിയിച്ചു.

Hot this week

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

Related Articles

Popular Categories