മെട്രോ ഗ്രീൻലൈൻ തുമക്കൂരുവിലേക്ക് നീട്ടുന്നതിന്റെ ഡിപിആര്‍ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു അന്തര്‍ ജില്ല മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. നമ്മ മെട്രോയു ഗ്രീന്‍ലൈന്‍ തുമക്കൂരുവിലേക്ക് നീട്ടുന്നതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ബിഎംആര്‍സി സര്‍ക്കാരിനു സമര്‍പ്പിച്ചു. ഡിപിആര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ജി.പരമേശ്വര പറഞ്ഞു.

ഗ്രീന്‍ ലൈനില്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ മാധവാര വരെയുള്ള ലൈനാണ് തുമക്കൂരുവിലേക്ക് നീട്ടുന്നത്. ബെംഗളൂരു നഗര, ബെംഗളൂരു ഗ്രാമ, തുമക്കൂരു ജില്ലകളെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ 26 സ്റ്റേഷനുകളുണ്ടാകും. മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതകൂടിയാണിത്. തുമക്കൂരുവിലേക്ക് റോഡ്, ട്രെയിന്‍ മാര്‍ഗം നിലവില്‍ 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഏജന്‍സിയാണ് 1.25 കോടിരൂപ ചെലവിട്ട് പഠനം പൂര്‍ത്തിയാക്കിയത്.

മക്കാലി, ദാസനപുര, നെലമംഗല, നെലമംഗല വീവേഴ്‌സ് കോളനി, നെലമംഗല ബസ് ടെര്‍മിനല്‍, വിശേശ്വരപുര, ടി.ബേഗൂര്‍, നെലമംഗല ടോള്‍ ഗേറ്റ്,ബുദിഹാല്‍, ബിലനകോട്ടെ, സോമാപുര ഇന്‍ഡസ്ട്രി, കുളുവാനഹള്ളി, ഹിരേഹള്ളി, ദബാസ്‌പേട്ട്, പാണ്ഡിതനഹള്ളി, കൈത്തസന്ദ്ര ബൈപാസ്, എസ്‌ഐടി കോളജ്, തുംകൂര്‍ സര്‍വകലാശാല, തുമക്കൂരു ബസ് ടെര്‍മിനല്‍, സിദ്ദഗംഗ മെഡിക്കല്‍ കോളജ്, തുഡ ലേഔട്ട്, തുഡ ലേഔട്ട്, നാഗനപാളയ എന്നിവയാണ് നിര്‍ദിഷ്ട പാതയിലെ സ്റ്റേഷനുകള്‍. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരക്കേറിയ ബെംഗളൂരു-തുമക്കൂരു റൂട്ടിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെടും. ബെംഗളൂരുവിലേക്ക് ദിവസേന വന്നുപോകുന്ന ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കമുള്ള യാത്രക്കാര്‍ക്ക് പുതിയ പാത ഏറെ ഗുണം ചെയ്യും.
SUMMARY: Metro Green Line; Project report submitted for extension to Tumakuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

Related Articles

Popular Categories