‘കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, അടുപ്പിക്കരുത്’; വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അല്ല, മറിച്ച്‌ കോണ്‍ഗ്രസ് പാർട്ടിയാണെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെന്നൈ അണ്ണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസില്‍ നടന്ന ഡിഎംകെ യുവജന വിഭാഗം യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചത്.

നേരത്തെ ബിജെപിയുടെ വിജയത്തിന് മോദിയും അമിത് ഷായുമാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെങ്കിലും, ഇപ്പോള്‍ അത് കോണ്‍ഗ്രസ് മൂലമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുമായി അകലം പാലിക്കണമെന്നും ഉദയനിധി തന്റെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നല്‍കി.

തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച്‌ ടിവികെ പാർട്ടിക്ക് കോണ്‍ഗ്രസ് സോപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ യുവജന വിഭാഗത്തിന്റെയും കടുത്ത പ്രതിഷേധത്തിന് കാരണമായത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ 59 സീറ്റുകളും കോണ്‍ഗ്രസ് 5 സീറ്റുകളുമാണ് നേടിയത്. ഡിഎംകെ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് ഈ സീറ്റുകള്‍ നേടിയതെന്നും, എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം നന്ദികേട് കാണിച്ച്‌ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഡിഎംകെ ആരോപിച്ചു.

SUMMARY: ‘Never trust or get close to Congress again’; Udayanidhi Stalin criticizes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

Related Articles

Popular Categories