കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കരന്‍റെ ജാമ‍്യാപേക്ഷ തള്ളി. വടകര ജുഡീഷ‍്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പ്രതിയെ രണ്ട് ദിവസത്തേക്ക് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു.
സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്താൻ ചോദ‍്യം ചെയ്യണമെന്ന് പ്രോസിക‍്യൂഷൻ ആവശ‍്യപ്പെട്ടു. എന്നാല്‍ ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചെന്നതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്.
SUMMARY: Kafir screenshot case: DYFI leader denied bail















