കൈരളി കലാസമിതി സാഹിത്യോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ഇന്ന് ബെംഗളൂരുവിൽ നടക്കും. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിവിധ പരിപാടികളോടെയാണ് ദിനം മുഴുവൻ നീളുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ‘എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 13-ാം വയസ്സിൽ 11 പുസ്തകങ്ങൾ രചിച്ച ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് റഫീഖ് അഹമ്മദ് ‘മലയാള കവിതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ സംസാരിക്കും. ബെംഗളൂരുവിലെ കവികളെ പങ്കെടുപ്പിച്ചുള്ള കവിയരങ്ങും നടക്കും.

ശുഭ ദിനേശ് അവതരിപ്പിക്കുന്ന ‘ആരുടെ പതാക’ എന്ന ഏകപാത്ര നാടകവും പരിപാടിയുടെ ഭാഗമായിരിക്കും. തുടർന്ന് ഇ. പി. രാജഗോപാലൻ ‘മലയാള നാടകവേദി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് പ്രകാശ് ബാരെ, അനിൽ തിരുമംഗലം, കെ. ആർ. കിഷോർ എന്നിവർ പങ്കെടുക്കുന്ന സംവാദവും സംഘടിപ്പിക്കും.

വൈകിട്ട് 6 മണിക്ക് നടക്കുന്ന കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങിൽ ജനറൽ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതം ആശംസിക്കും. പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത കന്നഡ കവി ഡോ. ഹംപ നാഗരാജയ്യ മുഖ്യാതിഥിയായിരിക്കും. ഡോ. ഹംപ നാഗരാജയ്യയിൽ നിന്ന് സാറാ ജോസഫ് സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങും. സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ. പി. രാജഗോപാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കെ. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തും.

പുരസ്കാര സമർപ്പണച്ചടങ്ങിന് ശേഷം കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റിനാ മുരളി എന്നിവർ അവതരിപ്പിക്കുന്ന ‘മധുര ഗീതങ്ങൾ’ സംഗീതസന്ധ്യയോടെ സാഹിത്യോത്സവം സമാപിക്കുമെന്ന് ജനറൽ സെക്രട്ടറി പി. കെ. സുധീഷ് അറിയിച്ചു. ഫോണ്‍: 9845439090.
SUMMARY: Kairali Kala Samiti to hold ‘Sahityotsavam’ in Bengaluru on 12th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories