കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2026 ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാർഥികൾ പരീക്ഷാ സമയത്തിന് 2 മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in
ഹെൽപ്പ് ലൈൻ: 0471–2332120, 2338487
SUMMARY: KEEM 2026 Entrance Exam Dates Announced















