തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽകൂടി എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊണ്ടോട്ടിയിൽ ഡോ. പി ജിജിയും കോട്ടയ്ക്കലിൽ കെ പ്രീതിയും മത്സരിക്കും. തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി വി വി അബ്ദുറഹ്മാനാണ് മത്സരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി ഇന്ന് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
SUMMARY: kerala election 2026 candidates announce















