ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടായി നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന ശംസുദ്ധീൻ കൂടാളിയെ കെ ആർ പുരം മഹല്ല് ജമാഅത്ത് ആദരിച്ചു. എസ് വൈ എസ് വൈസ് പ്രസിഡന്റ്, എം എം എ സെക്രട്ടറി, ചന്ദ്രിക ലേഖകൻ, എന്നീ നിലകളിൽ ദീർഘകാലമായി തുടരുന്ന അദ്ദേഹം ഇന്നും പ്രവർത്തന മേഖലയിൽ സജീവമാണ് .
കെ ആർ പുരത്ത് നടന്ന മീലാദ് ആഘോഷ ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് ഹനീഫ് എം, സെക്രട്ടറി മുത്തലിബ് ഹാജി, ട്രഷറർ മസ്താൻ ഭായ് എന്നിവരുടെ നേതൃത്വത്തിൽ ഷംസുദ്ദീൻ കൂടാളിക്ക് ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ ഫൈസൽ കെ ആർ പുരം , ജബ്ബാർ ഹാജി, മൂസ, ഉസ്താദ് അബ്ബാസ് നിസാമി തുടങ്ങിയ ജമാഅത്ത് ഭാരവാഹികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
SUMMARY: Four Decades of Service: KR Puram Jama-ath Honors Shamsudheen Koodali
















