മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു. 97 പേരെ രക്ഷപ്പെടുത്തി. കാണാതായ ‘ദ വെർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലിനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 243 യാത്രക്കാരുമായി ബഞ്ചർമാസിലേക്ക് പോകുകയായിരുന്ന കപ്പലുമായുള്ള ബന്ധം ഇന്ന് പുലർച്ചെ ജാവ കടലിൽവെച്ചാണ് നഷ്ടമായത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30നാണ് കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്താൻ പ്രവിശ്യയിലേക്ക് കപ്പൽ യാത്ര തിരിച്ചത്.

മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ. ബന്ധം നഷ്ടപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷാസേനയ്ക്ക് സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതാണോ മറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
SUMMARY: Bad weather: Ship carrying 243 people meets with accident in Indonesia; 6 dead.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല്...

ബ്രിക്സ് ഉച്ചകോടി: സംഘർഷങ്ങളും വിതരണ ശൃംഖലാ തടസ്സങ്ങളും ആഗോള സ്ഥിരതയ്ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര മേഖലയിലെ അനിശ്ചിതത്വവും വിതരണ ശൃംഖലകളിലെ തടസ്സങ്ങളും...

ഉച്ചഭക്ഷണ വിതരണം

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ ജീവകാരുണ്യ...

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

Related Articles

Popular Categories