ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമം ‘തരംഗം 2026’ ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരക്കുറുപ്പ് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, ജോയിൻ്റ് ജനറൽ സീെക്രട്ടറി ഹാരീഷ് കുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. കുടുംബങ്ങളുടെ കലാപരിപാടികളും, പൂക്കള മത്സരവും, വടം വലിയും, ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ്, കിഷോർ അന്തിക്കാട് അവതരിപ്പിച്ച സാക്സോഫോൺ ഫ്യൂഷൻ എന്നിവ അരങ്ങേറി.
കരയോഗം പ്രസിഡൻ്റ് എം വേണുഗോപാൽ, സെക്രട്ടറി രാജേഷ് കുമാർ ഡി, ട്രഷറർ പ്രമോദ് കുമാർ ബി, ബോർഡ് മെമ്പർമാരായ മനോജ് കുമാർ, സുനിൽ സുന്ദരേശ്വരൻ, മഹിളാ വിഭാഗ് ദശമി പ്രസിഡൻ്റ് ശ്രീലത അനിൽ, സെക്രട്ടറി ലക്ഷ്മി പ്രസാദ്, യുവജന വിഭാഗം ആവിഷ്കർ പ്രസിഡൻ്റ് അനഘ പി നായർ, സെക്രട്ടറി സുചിത്ര ശരവണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering
















