
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ രാധാകൃഷ്‌ണൻ ഉണ്ണിത്താൻ, സുഖിലാൽ, എ.യു. രാജു, എസ്. വിശ്വനാഥൻ, ബാലകൃഷ്ണ പിള്ള , പുരുഷോത്തമൻ നായർ, കെ.കെ. പവിത്രൻ , ഇ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കുട്ടികളും മുതിർന്നവരുമായ കലാകാരന്മാരും കലാകാരികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമാജത്തിന്‍റെ നിർധന വിദ്യാർഥി പഠന സഹായ നിധിയിലേക്ക് വനിത വിഭാഗം സമാഹരിച്ച തുക (26,000 രൂപ) വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ സമാജം പ്രസിഡന്‍റ് മുരളീധരൻ നായർക്ക് കൈമാറി. കലോത്സവം വിജയിപ്പിക്കാൻ പ്രവർത്തിച്ച സോണൽ സെക്രട്ടറിമാർക്ക് സമാജം ഭാരവാഹികൾ ഓർമോപഹാരം സമ്മാനിച്ചു. സമാജം ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, യുവജന വിഭാഗം ഭാരവാഹികളായ അബ്ദുൽ അഹദ്, ഷമീമ എന്നിവർ നേതൃത്വം നൽകി.
സമാജത്തിന്റെ എട്ട് സോണുകളിൽനിന്നുമുള്ള മലയാളികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും നടത്തിവരുന്നതാണ് സംയുക്ത മേഖല കലോത്സവം
SUMMARY: Kerala Samajam Dooravani Nagar Joint Area Art Festival concludes














