മലയാളിയുടെ സാഹിത്യാവബോധത്തെ ‘പാവങ്ങൾ’ മാറ്റി സ്ഥാപിച്ചു; ഡോ. റഫീഖ് ഇബ്രാഹിം

ബെംഗളൂരു: പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്തോർ യുഗോയുടെ”പാവങ്ങൾ” എന്നും മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ച കൃതിയാണ് പാവങ്ങൾ എന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ. റഫീഖ് ഇബ്രാഹിം പറഞ്ഞു.
കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ “പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ മലയാള സാഹിത്യത്തിലേക്ക് പാവങ്ങൾ കൊണ്ടുവന്നു. തൊട്ടു പിന്നാലെ വന്ന ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങൾക്ക് അരങ്ങൊരുങ്ങുകയായിരുന്നു പാവങ്ങളിലൂടെ. ഫ്രഞ്ച് റൊമാന്റിസത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയാണ് വിക്ടർ യുഗോ എങ്കിലും ഒരു റൊമാന്റിക് നോവൽ എന്നതിനേക്കാൾ റിയലിസ്റ്റിക് നോവൽ ആയിട്ടാണ് മലയാളി പാവങ്ങളെ ഉൾക്കൊണ്ടത്. അതുവരെ മലയാളസാഹിത്യം എത്തിനോക്കിയിട്ടില്ലാത്ത ഒരു പാന്ഥാവിലേക്ക് അതു നമ്മളെ തിരിച്ചുവിട്ടു.

നോവൽ എന്ന നിലയിൽ പൂർണ്ണത പ്രാപിച്ച രചനയായിരുന്നു പാവങ്ങൾ. കുറഞ്ഞത് 6 ഇതിവൃത്തങ്ങളുടെ യെങ്കിലും സങ്കീർണ്ണ ലയനം 365 അദ്ധ്യായങ്ങളുള്ള ആ നോവലിൽ ഉണ്ട്. ഋജുവും, ലളിതവും വിവരണാത്മകവുമായ രീതിയാണ് ഈ നോവലിന് ക്ലാസിക്കൽ മാനം പകരുന്നത്. കൂടാതെ എഴുത്തുകാരൻ ഒട്ടും വൈകാരികത ഇല്ലാതെ എന്നാൽ വായനക്കാരനെ വൈകാരികതയുടെ ആഴം അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് നോവൽ. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച യോസെ പറയുന്നത് അഞ്ചു ഭൂഖണ്ഡങ്ങളെ കൂട്ടിയിണക്കുന്ന പൊതു ബോധം നോവലിന് ഉണ്ടെന്നും ധാർമ്മികതയെ ഉണർത്തുന്ന ഉൾപ്രേരണയായി (Catalyst) വർത്തിക്കാൻ നോവലിന് കഴിയുന്നുണ്ടെന്നുമാണ്. അത് കൊണ്ട് തന്നെയാണ് പിൽക്കാലത്ത് The Novel of 19th Century എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടതും.

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത നിലയിൽ പൂർണ്ണത കൈവരിച്ച ബൃഹദാഖ്യാനത്തിലെ നായിക നായകന്മാർ കുറ്റവാളികളും, ലൈംഗിക തൊഴിലാളികളും, തെരുവ് തെണ്ടികളുമാകുന്ന കാഴ്ച മലയാള സാഹിത്യത്തെ അത്തരം ജീവിതാവസ്ഥകളിലേക്ക് മുഖം തിരിക്കാൻ പ്രേരിപ്പിച്ചു. വിശപ്പും ദാരിദ്ര്യവും വ്യവസ്ഥയുടെ ചൂഷണത്താൽ നിസ്സഹയാരാവേണ്ടി വരുന്ന നിരാലമ്പരും അടങ്ങുന്ന പാട്ട ബാക്കിയുടെ അരങ്ങിൽ കർഷകരും കർഷക തൊഴിലാളികളും തങ്ങളെ തന്നെ നേരിട്ടു കണ്ടു. അമ്മേ വിശക്കുന്നു എന്ന പ്രാരംഭ വാചകത്തോടെ ആരംഭിക്കുന്ന പാട്ട ബാക്കിയാണ് വിശപ്പിന്റെ സാഹിത്യം എന്ന് വിളിക്കാൻ കഴിയുന്ന മലയാളത്തിലെ ആദ്യ സാഹിത്യ കൃതി. വിശപ്പും ദാരിദ്ര്യവും പീഡനവും തുറന്നെഴുതുന്ന സാഹിതീയ ഭാവുകത്വം മലയാള സാഹിത്യത്തിൽ അതോടെ രംഗപ്രവേശം ചെയ്തു. ബഷീർ, തകഴി, പൊൻകുന്നം വർക്കി, എസ് കെ പൊറ്റക്കാട് എന്നീ നവോത്ഥാന കാഥികരിൽനിന്ന് എം.ടി, എം മുകുന്ദൻ, ഒ വി വിജയൻ, എം സുകുമാരൻ, തുടങ്ങിയ ആധുനികർ വഴി എൻ എസ് മാധവനി ൽ വരെ പാവങ്ങളുടെ പ്രചോദന വഴി നമുക്ക് കണ്ടെത്താൻ കഴിയുമെന്നും റഫീഖ് പറഞ്ഞു.

▪️ അനുരാധ നാലപാട്ട്

സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ അനുരാധ നാലപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണത്തിനുശേഷം കവിയും അധ്യാപകനുമായ ടി പി വിനോദ് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, ഡോക്ടർ എം പി രാജൻ, ബിനോജ്, എസ് കെ നായർ എന്നിവർ സംസാരിച്ചു. ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി.

കൺവീനർ സി കുഞ്ഞപ്പൻ റഫീഖ് ഇബ്രാഹിം മാഷിനെയും കെ ചന്ദ്രശേഖരൻ നായർ അനുരാധ നാലപ്പാടിനെയും ഡെന്നിസ് പോൾ ടിപി വിനോദിനെയും പരിചയപ്പെടുത്തി. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് റഫീഖ് ഇബ്രാഹിം മാഷിനെയും ട്രഷറർ എം കെ ചന്ദ്രൻ അനുരാധനാല പാട്ടിനെയും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. പി എൻ ഗോപികൃഷ്ണൻ എഴുതിയ ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയ ശരിയും എന്ന കവിത രതി സുരേഷ് ആലപിച്ചു. വള്ളത്തോളിന്റെ മാപ്പ് എന്ന കവിതയും സൗദ റഹിമാൻ ആലപിക്കുകയുണ്ടായി. കെ ചന്ദ്രശേഖരൻ നായർ നന്ദി പറഞ്ഞു.
SUMMARY: Kerala Samajam Dooravani Nagar Monthly Literary Program

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ...

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

പത്തനംതിട്ട: 'ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്' എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന...

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് 23 കാരിയെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ബെംഗളൂരുവിൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് ആ​ൺ​സു​ഹൃ​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മഹാലക്ഷ്മി ലേഔട്ട്...

യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് മരണം, 42 യാത്രക്കാര്‍ക്ക് പരുക്ക്

ബെംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗല്‍ മധുവനഹള്ളി ബൈപാസ് റോഡിന് സമീപം കര്‍ണാടക സ്റ്റേറ്റ്...

ജർമനിയിൽ വെടിവെപ്പ്: അഞ്ചുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരുക്ക്

ബർലിൻ: വടക്കൻ ജർമൻ നഗരമായ സ്റ്റേയിഡിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച്...

ജൂലൈ ഒന്നു മുതൽ പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണം നീക്കും

ന്യൂഡല്‍ഹി: വാണിജ്യ ഉപയോക്താക്കൾക്ക് പെട്രോളും ഡീസലും റീട്ടെയിൽ പമ്പുകളിൽനിന്ന് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4),...

കെഎൻഎസ്എസ് ജയനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയനഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ താഴെപ്പറയുന്ന അംഗങ്ങളെ ഭാരവാഹികളായി...

Related Articles

Popular Categories