ബെംഗളൂരു: മലയാളികള്‍ ലോകത്ത് എവിടെ ആയാലും കേരള സംസ്‌കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കര്‍ണാടകത്തില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരായി കന്നഡിഗരെ പോലെ ജീവിക്കുന്നവരാണെന്നും കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളസമാജം ഈസ്റ്റ് സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു.
മാത്യു കുഴല്‍നാടന്‍ എം എല്‍ എ സോവനീര്‍ പ്രകാശനം നിര്‍വഹിച്ചു എല്‍ദോസ് കുന്നപ്പള്ളില്‍ എം എല്‍ എ വിശിഷ്ടാതിഥിയായി. മുന്‍ മന്ത്രി ബി എ ബസവരാജ് എം എല്‍ എ, പൂര്‍ണിമ ശ്രീനിവാസ് എക്‌സ് എം എല്‍ എ, കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ആയുഷ്മാന്‍ ആയുര്‍വേദ ഗ്രൂപ്പ് പ്രതിനിധി രാധാകൃഷ്ണന്‍,ഇന്ദിരാഗാന്ധി കോളജ് ഓഫ് നഴ്‌സിംഗ് ചെയര്‍മാന്‍ പ്രസാദ് പി വി, കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍,സെക്രട്ടറി ജെയ്‌ജോ ജോസഫ്, സോണ്‍ കണ്‍വീനര്‍ കെ എന്‍ രാജീവന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ രതീഷ് നമ്പ്യാര്‍, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ അനു അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളസമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അരവിന്ദും സംഘവും അവതരിപ്പിച്ച ഗാനമേളയും നടന്നു.
SUMMARY: Kerala Samajam East Zone Onam Celebrations