കേരളം പോളിങ് ബൂത്തിലേക്ക്; മോക് പോളിങ് ആരംഭിച്ചു, വോട്ടെടുപ്പ് ഏഴുമണി മുതൽ

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്  നടക്കും. മോക് പോളിങ് ആരംഭിച്ചു, വോട്ടെടുപ്പ് ഏഴുമണി മുതൽ  ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും

സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്. 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 24 അനുബന്ധ പോളിങ് സ്റ്റേഷനുകൾ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ പൂർണ്ണമായും വനിതകളും 37 ബൂത്തുകൾ ഭിന്നശേഷിക്കാരും നിയന്ത്രിക്കും. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിങ് സമയം. ഹോം വോട്ടിങ് 98 ശതമാനവും എമർജൻസി സർവീസ് വോട്ടിങ് 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച വൈകുന്നേരം ആറ് മണി വരെ മദ്യവിൽപന നിരോധിച്ചു. എക്സിറ്റ് പോളുകൾക്ക് ഏപ്രിൽ 29 വൈകുന്നേരം വരെ വിലക്കുണ്ട്.

ഇത്തവണ വോട്ടർമാർക്കായി 30 പുതിയ സംരംഭങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൊന്നാണ്. കടുത്ത ചൂട് പരിഗണിച്ചു വെള്ളം, ഫാൻ സൗകര്യങ്ങളും എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടുചെയ്യാന്‍ വിവിധ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് കരുതണം

• തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ വോട്ടര്‍ ഐ.ഡി. കാര്‍ഡ് (എപിക് കാര്‍ഡ്)
• ആധാര്‍കാര്‍ഡ്
• തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍കാര്‍ഡ്
• ഫോട്ടോപതിച്ച ബാങ്കിന്റെയോ പോസ്റ്റോഫീസിന്റെയോ പാസ് ബുക്ക്
• ഡ്രൈവിങ് ലൈസന്‍സ്
• ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡോ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡോ
• പാന്‍കാര്‍ഡ്
• പാസ്പോര്‍ട്ട്
• എന്‍.പി.ആര്‍. കാര്‍ഡ്
•  ഫോട്ടോപതിച്ച പെന്‍ഷന്‍രേഖ
• സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് തിരിച്ചറിയല്‍കാര്‍ഡ്
• കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ ലിമിറ്റഡ് കമ്പനികളും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
• എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
•  ഭിന്നശേഷി കാര്‍ഡ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെ​ടു​ങ്ക​ണ്ട​ത്ത് അ​ച്ഛ​നെ​യും അ​മ്മ​യെ​യും അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി;മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ അതിക്രൂരമായി. കൊ​ല​പ്പെ​ടു​ത്തി....

മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര; 78 പേര്‍ക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍...

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

Related Articles

Popular Categories