ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം നടക്കും. രണ്ടാം ദിവസത്തെ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം രാവിലെ നിർവ്വഹിക്കുന്നതാണെന്ന് കൺവീനർമാരായ ഡോ. മോഹന ചന്ദ്രൻ, സി. വേണുഗോപാൽ എന്നിവർ അറിയിച്ചു. കലോത്സവത്തിന്റെ അവസാന ദിനമത്സരങ്ങൾ 30 ന് നടക്കും.
ഫോക്ക്ഡാൻസ് ഗ്രൂപ്പ് ബി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുമാരി നൈനിക എസ് നായരും സംഘവും (ഹോരമാവു കരയോഗം )മോഹിനിയാട്ടം ഗ്രൂപ്പ് ബി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുമാരി നിവേദ്യ നായർ എ (ദാസറഹള്ളി കരയോഗം)ഫോക് ഡാൻസ് ഗ്രൂപ്പ് ഡി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലക്ഷ്മി പ്രമോദും സംഘവും (ചന്ദാപുര കരയോഗം )
<br>
TAGS : KNSS | ART AND CULTURE | MALAYALI ORGANIZATION
SUMMARY : KNSS State kalothsavam 3rd day competitions will be held on Sunday
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.