കൊല്‍ക്കത്ത ബലാത്സംഗക്കൊല; കേരളത്തില്‍ ഡോക്ടർമാർ നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ട‌ർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനമായി ആചരിക്കുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കെ.ജി.എം.ഒ.എ ഓഗസ്റ്റ് 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിനും നടത്തും.
നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും.
<BR>
TAGS : KOLKATA DOCTOR MURDER | DOCTORS PROTEST
SUMMARY : Kolkata rape and murder. Doctors in Kerala will go on strike tomorrow and will also boycott ward duty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാരിത്രവതി

  ചെറുകഥ ◼️ ജെയിംസ് എബ്രഹാം  ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !  തൊട്ടു തൊട്ടു,...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഡ്രൈവർ അത്ഭുതകരമായി...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കർണാടകയിൽ സർക്കാർ ആശുപത്രികളിൽ ഐ.വി.എഫ്. ചികിത്സ ഒരുക്കുന്നു

ബെംഗളൂരു: വന്ധ്യതാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദമ്പതികൾക്ക് ആശ്വാസമേകുന്ന നിർദേശവുമായി...

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി; ആറുവയസ്സുകാരന് കണ്ണിന് ഗുരുതര പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി ആറുവയസ്സുകാരന് കണ്ണിന് ഗുരുതരമായി പരുക്കേറ്റു....

ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ...

Related Articles

Popular Categories