ബെംഗളൂരു: രാജാജിനഗറിലെ ലുലു മാളിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബസിലുണ്ടായിരുന്ന 21 യാത്രക്കാരെ സമയോചിതമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് കത്തിനശിച്ചു.
Bengaluru: KSRTC bus catches fire mid-road near Lulu Mall, Rajajinagar around 10:20pm. Bengaluru-Shivamogga bus had departed Majestic at 10:15pm. Preliminary reports indicate diesel leakage as the cause. Fire brigade reached the spot & doused the fire @KSRTC_Journeys pic.twitter.com/dHRmwSRKYj
— ChristinMathewPhilip (@ChristinMP_) March 26, 2026
കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) നിന്ന് രാത്രി 10.15 ന് ബസ് പുറപ്പെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ, രാത്രി 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന KA57F-1062 എന്ന ബസിനാണ് തീപ്പിടിച്ചത്. ലുലു മാളിന് സമീപം വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതുവഴി കടന്നുപോയ ഒരു മോട്ടോർ സൈക്കിൾ യാത്രികൻ എഞ്ചിന്റെ താഴത്തെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധിക്കുകയും ഉടൻ തന്നെ ബസ് ജീവനക്കാരെ അറിയിക്കുകയും ചെയ്തു.ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി. ബസിലെ ജീവനക്കാർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. രാജാജിനഗറിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.
KSRTC Bus Catches Fire Near Lulu Mall, Tragedy Narrowly Averted as Passengers Escape
A major tragedy was narrowly averted on Thursday night when a KSRTC bus caught fire near the city’s well-known Lulu Mall. The bus had departed from Majestic Bus Stand at around 10:15 PM,… pic.twitter.com/LtfNaNOPH4
— Karnataka Portfolio (@karnatakaportf) March 26, 2026
ഡീസൽ ചോർച്ച, അല്ലെങ്കില്‍ ഇലക്ട്രിക്കൽ വയറിംഗിലെ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
SUMMARY: KSRTC bus catches fire near Lulu Mall in Rajajinagar; passengers escape unharmed















