വാദിനാര്‍: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയിൽ കുടുങ്ങിയ ജഗ് വസന്ത് എന്ന കപ്പൽ പാചകവാതകവുമായി ഗുജറാത്തിലെ തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിൽ 47,600 മെട്രിക് ടൺ എൽപിജിയുണ്ടെന്നും ഇതോടെ രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമെന്നും അധികൃതർ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെത്തുടര്‍ന്ന് ഏകദേശം 23 ദിവസത്തോളം കടല്‍പ്പാതയില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് കപ്പല്‍ വാദിനാര്‍ തുറമുഖത്ത് എത്തിയത്. രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ കപ്പലിന്റെ വരവ് വലിയ ആശ്വാസമായാണ് കാണുന്നത്.
മറ്റൊരു എല്‍പിജി ടാങ്കറായ പൈന്‍ ഗ്യാസ് ഉടനെ തന്നെ ന്യൂ മംഗളൂരു തുറമുഖത്ത് എത്തും. ഇതില്‍ 45,000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ട്. ഈ കപ്പലുകളിലെ 60 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ രണ്ട് കപ്പലുകളുടെയും വരവോടെ ഇന്ത്യയുടെ നിലവിലെ സ്റ്റോക്കിലേക്ക് 92,000 മെട്രിക് ടണ്ണിലധികം എല്‍പിജി കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. ഇത് രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ പാചകവാതക ഉപഭോഗത്തിന് തുല്യമാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ട് വലിയ എല്‍പിജി ടാങ്കറുകള്‍ ഇതിനകം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
SUMMARY: LPG shortage solved; Jag Vasant reaches Gujarat coast; ship carries 47,699 metric tonnes of LPG















