ബെംഗളുരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ബെംഗളൂരുവിലെ അഞ്ചാമത്തെ ലുലു ഡെയ് ലി സ്റ്റോർ മൈസൂരു റോഡ് നയന്ദഹള്ളി ഗ്ലോബൽ മാൾസ് ഡിവിനിറ്റിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു.
21,500 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റിൽ പ്രാദേശിക കർഷകരിൽ നിന്നും അന്താരാഷ്ട്ര വിതരണകാരിൽനിന്നും നേരിട്ട് ലഭിക്കുന്ന ഫാം-ഫ്രഷ് ഉത്പന്നങ്ങളുമുണ്ടാവും. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയ റക്ടറും സി.ഇ.ഒ.യുമായ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒ.യുമായ ഫഹാസ് അഷ്റഫ്, ലുലു ഇൻ്റർനാഷണൽ ഹോൾഡിങ് ഡയറക്ടർ ആനന്ദ് എ.വി, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് സ്വരാജ് എൻ.ബി, ലുലു കർണാടക റീജൻ റീജണൽ ഡയറക്ടർ ഷെരീഫ് കെ.കെ, ലുലു കർണാടക റീജൻ റീജണൽ മാനേജർ ജമാൽ കെ.പി. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
SUMMARY: Lulu Group India opens its fifth Lulu Daily store in Bengaluru















