ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റര്‍ നിതാദിനാഘോഷം വിജനപുര ജൂബിലി സ്കൂളില്‍ നടന്നു. കർണാടക ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി.
വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടന്നു. അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണന്‍ അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് സംസാരിച്ചു. ബിന്ദു ഗോപാലന്‍, അഡ്വ. ബുഷ്റ വളപ്പില്‍, ജീവന്‍ കെ. രാജ്, നൂര്‍ മുഹമ്മദ്, ഡോ. ഹരിത, അമ്പിളി ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹിത വേണുഗോപാല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാഹിന ലത്തീഫ് നന്ദിയും പറഞ്ഞു.സമാജം പ്രസിഡന്‍റ് മുരളീധരന്‍ നായര്‍, രാധാകൃഷ്ണന്‍, പി.സി. ജോണി, ഡെന്നിസ് പോള്‍, എന്‍.പി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Malayalam Mission Karnataka Chapter Women’s Day Celebration















