നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി; പഴയ നിരക്ക് പുനസ്ഥാപിക്കണമെന്ന് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു: പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ നടപ്പാക്കിയ ‘നോർക്ക കെയർ ഇൻഷുറൻസ്’​ പ്രീമിയത്തിൽ വൻ വർധന വരുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിരക്കുകൾ കുത്തനെ കൂട്ടിയ നടപടിക്കെതിരെ ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകേണ്ട പദ്ധതികൾ അവരുടെ സാമ്പത്തികശേഷിക്ക് താങ്ങാവുന്ന വിധത്തിലായിരിക്കണമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, പ്രായമായ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽത്തന്നെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സർക്കാർ ഇടപെടണം. അമിതമായ പ്രീമിയം കാരണം അർഹരായ പ്രവാസികൾ പദ്ധതിയിൽ നിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും, പഴയ നിരക്കുകളും ആനുകൂല്യങ്ങളും അടിയന്തരമായി പുനസ്ഥാപിക്കണമെന്നും മലയാളി സംഘടനകൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകൾ മുഖേന ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് പദ്ധതിയിൽ അംഗങ്ങളായത്. സാധാരണ കുടുംബങ്ങൾക്കും താങ്ങാനാകുന്ന പ്രീമിയത്തിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന നിലയിലാണ് പലരും നോർക്ക കെയറിനെ കണ്ടത്. എന്നാൽ പുതുക്കുന്നതിനുള്ള നിരക്കുകളിൽ ഉണ്ടായ വൻ വർധന പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നാണ് സംഘടനാ പ്രതിനിധികളുടെ ആശങ്ക.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പഴയ നിരക്കുകളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണം
-റജികുമാർ

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതികളിലെ പ്രീമിയം വർധന പുനഃപരിശോധിച്ച് പഴയ നിരക്കുകളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് കേരളസമാജം സെക്രട്ടറി റജികുമാർ ആവശ്യപ്പെട്ടു. ഏകദേശം ഒന്നരലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായ പദ്ധതിയിൽ നിലവിലുള്ള അംഗങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള നിരക്ക് വർധന അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഇവയാണ്:

1. നിലവിലുള്ള അംഗങ്ങൾക്ക് പഴയ നിരക്കിൽ പുതുക്കൽ: നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിൽ നിലവിൽ അംഗങ്ങളായ ഒന്നരലക്ഷത്തോളം പേർക്ക് അംഗത്വം പുതുക്കുമ്പോൾ പഴയ പ്രീമിയം നിരക്കുകൾ തന്നെ നിലനിർത്താനുള്ള സൗകര്യം ഏർപ്പെടുത്തണം.

2. ഇൻഷുറൻസ് പരിരക്ഷ നീട്ടിനൽകണം: പ്രീമിയം വർധനയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ നിലവിലുള്ള അംഗങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ നീട്ടിനൽകണം. അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഒരാൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.

3. പുതിയ അംഗങ്ങൾക്ക് ന്യായമായ നിരക്ക്: ഇനി പുതുതായി പദ്ധതിയിൽ ചേരുന്നവർക്ക് ഇൻഷുറൻസ് ചെലവുകളും സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ന്യായമായ നിരക്കുവർധന ഏർപ്പെടുത്തുന്നതിൽ എതിർപ്പില്ല. എന്നാൽ അത് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന രീതിയിലായിരിക്കണം.

4. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികളെയും ഉൾപ്പെടുത്തണം: ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികളെയും അംഗങ്ങളായി ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതുവഴി കൂടുതൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും.

5. പ്രവാസി സംഘടനാ പ്രതിനിധികളെ തീരുമാനങ്ങളിൽ ഉൾപ്പെടുത്തണം: നോർക്കയുടെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും പദ്ധതികളിൽ മാറ്റങ്ങൾ വരുത്തുമ്പോഴും പ്രവാസി സംഘടനാ പ്രതിനിധികളെ ചർച്ചകളിൽ ഉൾപ്പെടുത്തുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുകയും വേണം.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികൾ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയവയാണ്. അവയുടെ ജനകീയ സ്വഭാവം നിലനിർത്തി പഴയ നിരക്കുകളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും റജികുമാർ വ്യക്തമാക്കി.

ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം സർക്കാർ നികത്തണം
-വിജേഷ് ബാലകൃഷ്ണൻ

സാധാരണ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന അവരെ പദ്ധതിയിൽനിന്ന് അകറ്റുമെന്ന് ചിക്കബാനവാര സുവർണ കർണാടക കേരള സമാജം ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ പറഞ്ഞു.

50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാൾ ഉൾപ്പെട്ട കുടുംബം നേരത്തേ 13,411 രൂപ പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമായിരുന്നെങ്കിൽ, ഇപ്പോൾ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 35,000 മുതൽ 90,000 രൂപ വരെ നൽകേണ്ടിവരുന്ന സാഹചര്യമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും ഉയർന്ന തുക സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാകില്ലെന്നും ഇതോടെ പലർക്കും പദ്ധതിയിൽ തുടരാൻ കഴിയാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്യുന്ന പൊതുക്ഷേമ പദ്ധതികൾ സർക്കാരുകൾ മാറുന്നതിനനുസരിച്ചോ കക്ഷിരാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കനുസരിച്ചോ മാറാൻ പാടില്ലെന്നും വിജേഷ് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികൾക്ക് കക്ഷി രാഷ്ട്രീയഭേദമന്യെ, ജനങ്ങളുടെ സാമൂഹ്യ വിഷയങ്ങളിലൂന്നി പ്രവാസി സംഘടനകൾ എന്നും പിന്തുണ നൽകുന്നവരാണ്.ഇൻഷുറൻസ് കമ്പനി നഷ്ടത്തിലാണെങ്കിൽപ്പോലും സർക്കാർ ആ നഷ്ടം നികത്തി സാധാരണ പ്രവാസി കുടുംബങ്ങളുടെ താൽപര്യം സംരക്ഷിക്കണം. നിലവിൽ വർധിപ്പിച്ച പ്രീമിയം കുറച്ച് പഴയ നിരക്കിലേക്ക് തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സ്കീമുകളുടെ നിരക്ക് വർധന പിൻവലിക്കുക
-സി. കുഞ്ഞപ്പൻ 

പ്രയാസമേറിയ പ്രവാസജീവിതം നയിക്കുന്നവർക്ക് ആശ്വാസമേകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സമഗ്ര അപകട ആരോഗ്യ ഇൻഷുറൻസ് സ്കീം ഇപ്പോൾ അവരെ ശിക്ഷിക്കുന്ന സ്കീമാക്കി മാറ്റിയതിൽ വലിയ ദുഖമുണ്ടെന്ന് മുൻ ലോക കേരളസഭാംഗവും ബെംഗളൂരു സിപിഎസി പ്രസിഡണ്ടുമായ സി കുഞ്ഞപ്പൻ  പറഞ്ഞു. നിരക്ക് വർധന ഉടനെ പിൻവലിച്ച് പഴയ നിരക്കിൽ പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള സെൽഫ് കവറേജ് 5 ലക്ഷത്തിന് ₹ 8101 ആയിരുന്നത് വയസിന്റെ അടിസ്ഥാനത്തിൽ ഏഴു സ്ലാബുകളായി ഈ വർഷം കെട്ടേണ്ടത് ₹ 7736 ,10157, 14036, 21722, 28326, 48276, 55580. അതായത് 41 വയസ്സു മുതൽ ഇൻഷുറൻസ് കവറേജിന് കെട്ടേണ്ടത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ട് മുതൽ ഏഴ് വരെ ഇരട്ടിയാണ്.

കൂടാതെ ഫാമിലി പാക്കേജ് 18 വയസ്സ് മുതൽ 70 വയസ്സ് വരെ നൽകേണ്ടിയിരുന്നത് 13411 രൂപ ആയിരുന്നുവെങ്കിൽ ഈ വർഷം ഏഴു സ്ലാബുകളിൽ നൽകേണ്ട തുക 13036, 15869, 21964, 35664, 44718, 77773, 89116, അതായത് 41 വയസ്സിനുമേൽ നൽകേണ്ടത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ട് മുതൽ ഏഴ് വരെ ഇരട്ടിയാണ്. ഈ വിഷയം ഗൗരവമായി പരിഗണിച്ച് എല്ലാ പ്രവാസി സംഘടനകളും ഒത്തു ചേർന്ന് നിരക്ക് കുറക്കാനുള്ള നടപടികൾക്കായി സർക്കാരിനെ സമീപിക്കേണ്ടതുണ്ടെന്നും കുഞ്ഞപ്പൻ പറഞ്ഞു.

പ്രീമിയം വർധന പ്രവാസികൾക്ക് ഇരുട്ടടി
–
പി. ജെ. ജോജോ

കുറഞ്ഞ ചെലവിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ഷേമപദ്ധതിയുടെ പ്രീമിയം വർധിപ്പിച്ചത് പ്രവാസി മലയാളികൾക്ക് വലിയ തിരിച്ചടിയാണെന്ന് ബെംഗളൂരു മലയാളി ഫോറം പ്രസിഡന്റ് പി. ജെ. ജോജോ പറഞ്ഞു.

സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ നിരക്കിനോട് അടുക്കുന്ന തരത്തിലുള്ള പുതിയ പ്രീമിയം സാധാരണ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും, പ്രത്യേകിച്ച് പ്രായമായവരും കുടുംബത്തിലെ മറ്റു അംഗങ്ങളും ഉൾപ്പെടുന്നവർക്ക് ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നത് പ്രയാസകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി കുടുംബങ്ങൾക്ക് പ്രയോജനകരമായിരുന്ന പദ്ധതിയുടെ ലക്ഷ്യം സംരക്ഷിക്കപ്പെടണമെന്നും പ്രീമിയം വർധന പുനഃപരിശോധിച്ച് താങ്ങാവുന്ന നിരക്ക് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോജോ ആവശ്യപ്പെട്ടു.
SUMMARY: Malayali organizations in Bengaluru demand the restoration of the old rates following a sharp hike in NORKA insurance premiums.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

കേരളത്തിലെ ബാറുകളില്‍ മദ്യപിക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ വയസ്സ് വ്യക്തമാക്കിയതിന് ശേഷം...

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട...

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

കേരളത്തിലെ ബാറുകളില്‍ മദ്യപിക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ വയസ്സ് വ്യക്തമാക്കിയതിന് ശേഷം...

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട...

രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യാ ഹരിദാസിനെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച്‌ അജ്ഞാതന്റെ...

റേഷൻ കടത്ത്; കർണാടകയിൽ 17.78 ലക്ഷം കിലോ ധാന്യം പിടിച്ചെടുത്തു, 215 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ പൊതുവിതരണ സംവിധാനത്തിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട റേഷൻ...

ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രെക്ക്’...

Related Articles

Popular Categories