മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രമതിയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.

മമത തന്റെ ഏറ്റവും വിശ്വസ്തായിയ നേതാവിനെ ഈ പദവിയില്‍ നിയമിച്ചെങ്കിലും ഒരു മാസം തികയും മുമ്പെ അവര്‍ പടിയിറങ്ങിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തനിക്ക് നല്‍കിയിട്ടുള്ള സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്നും മറ്റ് എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് മമത ബാനർജിക്ക് നല്‍കിയ രാജി കത്തില്‍ ചന്ദ്രിമ വ്യക്തമാക്കി.

വിവിധ ബാങ്കുകളിലുള്ള പാർട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരം എന്നിവ ഇനിമുതല്‍ തന്നില്‍ നിഷിപ്തമല്ലെന്നും അവർ രാജി കത്തില്‍ ചൂണ്ടിക്കാട്ടി. കൊല്‍ക്കത്ത സർവകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിലെത്തുന്നത്.

മമത സർക്കാരില്‍ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അവർ മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്നു. മമതയും അനന്തരവൻ അഭിഷേക് ബാനർജിയും നേരിടുന്ന അതിരൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ഈ രാജിയും കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ 80 എംഎല്‍എമാരില്‍ 50 പേരും ഇതിനോടകം റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തില്‍ ചേർന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

വിമത വിഭാഗം ഇപ്പോള്‍ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന് മേലുള്ള അവകാശവാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിമതർ നടത്തുന്ന സമാന്തര പ്രവർത്തനങ്ങളെ ഔദ്യോഗിക നേതൃത്വം തള്ളിക്കളയുന്നുണ്ടെങ്കിലും, ചിഹ്നത്തിനായുള്ള നിയമപോരാട്ടം മുറുകുന്നത് പാർട്ടിയെ പിളർപ്പിലേക്കാണ് എത്തിക്കുന്നത്.

SUMMARY: Mamata’s right-hand woman Chandrima Bhattacharya has resigned from the TMC

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

Related Articles

Popular Categories