ഊബറിൽ വൻ പിരിച്ചുവിടൽ: 3,300 ജീവനക്കാരെ ഒഴിവാക്കുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോള ഓണ്‍ലൈന്‍ ടാക്‌സി ഭീമനായ ഊബറില്‍ ജീവനക്കാരില്‍ നിന്ന് വലിയൊരു വിഭാഗത്തെ പിരിച്ചുവിടുന്നു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സി.ഇ.ഒ ദാരാ ഖോസ്റോവ്ഷാഹി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഊബറിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. സി.ഇ.ഒ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലിലൂടെയാണ് പിരിച്ചുവിടല്‍ തീരുമാനം അറിയിച്ചത്. അതിവേഗം വളര്‍ന്നതോടെ കമ്പനിയില്‍ മാനേജ്‌മെന്റ് തലങ്ങളും ഏകോപന സംവിധാനങ്ങളും വര്‍ധിച്ചെന്നും ഇത് തീരുമാനങ്ങളെടുക്കുന്നതില്‍ സങ്കീര്‍ണത സൃഷ്ടിച്ചെന്നും അദ്ദേഹം ഇമെയിലില്‍ പറയുന്നു.

ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി. പ്രധാനമായും മാനേജർമാർക്ക് കീഴിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം പ്രവർത്തിക്കുന്ന ‘മൈക്രോ-ടീമുകളുടെ’ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് നീക്കം.

എഐ സാങ്കേതികവിദ്യ കൂടുതൽ മേഖലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങളിലും ഊബർ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഐ അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് കമ്പനി മാറുമ്പോൾ വരും ദിവസങ്ങളിലും കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2025 അവസാനം ഊബറിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പുതിയ പിരിച്ചുവിടലുകൾ പൂർത്തിയായാൽ ആഗോള ജീവനക്കാരുടെ എണ്ണം 30,000ൽ താഴെയാകും. 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ജീവനക്കാരുടെ എണ്ണം എത്തുക. കോവിഡ് മഹാമാരിയെ തുടർന്ന് 2020 മേയിൽ ഏകദേശം 6700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
SUMMARY: Massive layoffs at Uber: 3,300 workers to be laid off

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

Related Articles

Popular Categories