വണ്ടാനം മെഡിക്കല്‍ കോളേജ് ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിശ്ചിത പ്രോട്ടോക്കോള്‍ പാലിക്കാൻ കഴിയാത്തതുമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയ സമയത്തെ ‘സർജൻസ് നോട്ട്’ കൃത്യമാണെന്നും ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങള്‍ ഉണ്ടെന്ന മറുപടി ലഭിച്ച ശേഷമാണ് തുന്നലുകള്‍ ഇട്ടത്. എന്നാല്‍, ഉഷയുടെ ശസ്ത്രക്രിയയ്ക്കിടെ തന്നെ മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി സഹായിക്കേണ്ടി വന്നതായി നഴ്സ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയുടെ വയറ്റില്‍ മറന്നുവെച്ച നിലയില്‍ കണ്ടെത്തിയ കത്രിക എവിടെ നിന്നുള്ളതാണെന്ന കാര്യത്തില്‍ റിപ്പോർട്ടില്‍ ഇപ്പോഴും വ്യക്തതയില്ല.

സംഭവത്തില്‍ 2021-ല്‍ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേർത്ത് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദ, നഴ്സിംഗ് ഓഫീസർ പി.എസ്. ധന്യ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ പോലീസ് നീക്കം നടത്തുന്നുണ്ട്. വയറ്റില്‍ നിന്ന് പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

SUMMARY: Medical malpractice at Vandanam Medical College; Investigation report finds no negligence on the part of the doctor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധം; മന്ത്രിസഭാ വികസനത്തിന് പിന്നാലെ രണ്ട് എം.എൽ.എമാർ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമായി. മന്ത്രിസ്ഥാന...

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റില്‍ പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം

പറ്റ്‌ന: ബിഹാറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരില്‍...

ഡി.കെ ശിവകുമാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 20 പേര്‍ കൂടി മന്ത്രിമാരാകും, ലക്ഷ്മൺ സാവധി പട്ടികയിൽ

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ...

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളി

തിരുവനന്തപുരം: ഇ.ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ...

ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍...

ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ഭീഷണി സന്ദേശങ്ങള്‍...

ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിന് വാടക ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി...

Related Articles

Popular Categories