ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്– ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം) നിർമാണം നടക്കുന്നതിനാൽ മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും.
ബദൽ റൂട്ടുകള്‍ :
വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തു നിന്ന് എച്ച്എഎൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ: കുണ്ഡലഹള്ളി ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു കുണ്ഡലഹള്ളി മെയിൻ റോഡിലൂടെ ആഞ്ജനേയ ജംക്‌ഷനിലെത്തണം. ആൽപൈൻ എക്കോ റോഡിലൂടെ ഔട്ടർ റിങ് റോഡിലെത്തി കാർത്തിക് നഗർ ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മെയിൻ റോഡ് വഴി ദൊഡ്ഡനെകുണ്ഡി ജംക്‌ഷനിലെത്തണം. ഇവിടെ നിന്നു വലത്തേക്കു തിരിഞ്ഞു വർത്തൂർ മെയിൻ റോഡിൽ പ്രവേശിച്ച് എച്ച്എഎൽ ഭാഗത്തേക്കു പോകണം.
#ಸಂಚಾರಸಲಹೆ#TrafficAdvisory @DgpKarnataka @KarnatakaCops @CPBlr @Jointcptraffic @BlrCityPolice @blrcitytraffic @acpwfieldtrf @acpeasttraffic @mahadevapuratrf @halairporttrfps @KRPURATRAFFIC @wftrps @bwaditrafficps @ftowntrfps @jbnagartrfps @halasoortrfps @kghallitrfps… pic.twitter.com/FfdJqHkO15
— DCP Traffic East ಉಪ ಪೊಲೀಸ್ ಆಯುಕ್ತರು ಸಂಚಾರ ಪೂರ್ವ (@DCPTrEastBCP) March 26, 2026
SUMMARY: Metro construction; Marathahalli Bridge to be closed from today to Sunday














