നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി കലൈ ശെല്‍വനാണ് മരിച്ചത്. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ക്ഷേത്രോല്‍സവം നടക്കുന്നതിനിടെ വെള്ളമെടുക്കാനായി പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Middle-aged man dies in wild elephant attack in Gudalur, Nilgiris
നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















