തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.
ഇന്ന് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങില്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കും. ‘മിന്നല്‍ മാജിക്’ അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുക. സർക്കാർ മദ്യമായ ജവാൻ പോലെ തന്നെ താരതമ്യേന വില കുറഞ്ഞതാകും പുതിയ മദ്യവും. പാലക്കാട് പ്രവർത്തനം ആരംഭിക്കുന്ന പ്ലാൻ്റില്‍ ദിവസവും 1,08,000 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും.
നേരത്തെ ബെവ്കോ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളില്‍ നിന്നായി പേരുകള്‍ ക്ഷണിച്ചപ്പോള്‍ നാല്‍പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ പേരുകള്‍ പരിഗണിക്കാൻ സാധിക്കാതെ വന്നിരുന്നു. ഇതോടെയാണ് വകുപ്പ് തന്നെ പേര് നിർദേശിച്ചത്.
SUMMARY: ‘Minnal Magic’; Government changes name of liquor
















