ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍ തിരൂർ നഗരസഭ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ് കുമാറിനെയാണ് (47) മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. 4300 രൂപയാണ് വിനോദ് കൈക്കൂലി വാങ്ങിയത്.

തിരൂർ കന്മനം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. സംഭവത്തില്‍ ഇടനിലക്കാരായി പ്രവർത്തിച്ചതിന് തിരൂർ നഗരസഭയിലെ താത്‌ക്കാലിക വാച്ച്‌മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയും തിരൂർ നഗരസഭയിലെ ജൂനിയർ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടറായ സതീഷിനെയും മലപ്പുറം വിജിലൻസ് സംഘം കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തതിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദ് കുമാറും കേസിലുള്‍പ്പെട്ടതായ വിവരം ലഭിച്ചത്. വിനോദ് കുമാർ പരാതിക്കാരനെ ഫോണില്‍ വിളിച്ച്‌ സർട്ടിഫിക്കറ്റുകള്‍ ശരിയാക്കാൻ 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ഗൂഗിള്‍ പേ വഴിയാണ് പണം സ്വീകരിച്ചത്.

SUMMARY: Municipality health inspector arrested for accepting bribe in Malappuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories