ബെംഗളൂരു: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സു ശിവ (ശിവകുമാർ) കൊലചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ ബി.ജെ.പി. എം .എൽ.എ.യും മുൻ മന്ത്രിയുമായ ബൈരതി ബസവരാജിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിഐഡി കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണിത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് പ്രവേശിപ്പിച്ചത്.
കേസിൽ ഒളിവിലായിരുന്ന ബൈരതി ബസവരാജ് ഈ മാസം 12-ന് രാത്രി അഹമ്മദാബാദിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ മടങ്ങിയെത്തി യപ്പോഴാണ് സി.ഐ.ഡി. അറസ്റ്റുചെയ്തത്.
ജയിലിൽ വീട്ടിലെ ഭക്ഷണം വരുത്തി കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷനൽകിയെങ്കിലും കോടതി അനുവദിച്ചില്ല. 2025 ജൂലൈ 15ന് ഗുണ്ടാനേതാവും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ വി.ജി.ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുവദിച്ച ഇടക്കാല മുൻ കൂർജാമ്യം ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. തുടർന്ന്, കേസിൽ മുൻകൂർജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബെംഗളൂരുവിലെ കെ.ആർ. പുരം എം.എൽ.എ.യാണ് ബൈരതി ബസവരാജ്.
SUMMARY: Murder of real estate businessman; BJP MLA Byrati Basavaraj in remand















