റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം; ബിജെപി എംഎൽഎ ബൈരതി ബസവരാജ് റിമാൻഡിൽ

ബെംഗളൂരു: റിയൽ എസ്‌റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സു ശിവ (ശിവകുമാർ) കൊലചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ ബി.ജെ.പി. എം .എൽ.എ.യും മുൻ മന്ത്രിയുമായ ബൈരതി ബസവരാജിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിഐഡി കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണിത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് പ്രവേശിപ്പിച്ചത്.

കേസിൽ ഒളിവിലായിരുന്ന ബൈരതി ബസവരാജ് ഈ മാസം 12-ന് രാത്രി അഹമ്മദാബാദിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ മടങ്ങിയെത്തി യപ്പോഴാണ് സി.ഐ.ഡി. അറസ്റ്റുചെയ്തത്.

ജയിലിൽ വീട്ടിലെ ഭക്ഷണം വരുത്തി കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷനൽകിയെങ്കിലും കോടതി അനുവദിച്ചില്ല. 2025 ജൂലൈ 15ന് ഗുണ്ടാനേതാവും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ വി.ജി.ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുവദിച്ച ഇടക്കാല മുൻ കൂർജാമ്യം ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. തുടർന്ന്, കേസിൽ മുൻകൂർജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബെംഗളൂരുവിലെ കെ.ആർ. പുരം എം.എൽ.എ.യാണ് ബൈരതി ബസവരാജ്.
SUMMARY: Murder of real estate businessman; BJP MLA Byrati Basavaraj in remand

Hot this week

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

Related Articles

Popular Categories