Thursday, February 5, 2026
16 C
Bengaluru

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ മെട്രോ. വർഷാവർഷം 5% വർധിപ്പിക്കാമെന്നു നിരക്ക് നിർണയ സമിതി ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നിരക്ക് വർധിപ്പിക്കുന്നത്‌. പുതിയ ടിക്കറ്റ് ചാർജ് 9ന് നിലവിൽ വന്നേക്കും. 1 മുതൽ 5 രൂപ വരെയാണ് ചാർജ് ഉയരുക. കുറഞ്ഞ ചാർജ് 11 രൂപയും കൂടിയ ചാർജ് 95 രൂപയുമായിരിക്കും. നിലവിൽ ഇത് യഥാക്രമം 10 രൂപയും 90 രൂപയുമാണ്.

കഴിഞ്ഞ വർഷം ചാർജ് ഒറ്റയടിക്ക് 71% വരെ ഉയർത്തിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ചില ഫെയർ സ്റ്റേജുകളിൽ ചാർജ് കുറച്ചു. കൂടാതെ തിരക്കുള്ള നേരങ്ങളിൽ കൂടിയ നിരക്കും തിരക്കില്ലാത്തപ്പോൾ കുറഞ്ഞ നിരക്കും ഏർപ്പെടുത്തി. നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് നമ്മ മെട്രോ ഈടാക്കുന്നത്.
SUMMARY: Namma Metro ticket prices to rise again; new charges likely to come into effect on 9th

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുൻ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുൻ എംഎല്‍എ എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ...

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്....

 ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടി കപ്പണ ഹൗസില്‍ കെ.ആർ.ലീല (74) ബെംഗളൂരുവില്‍ അന്തരിച്ചു....

ശിവകോട്ടെ മുത്തപ്പന്‍ തിരുപ്പന മഹോത്സവം ഫെബ്രുവരി 14,15 തീയതികളില്‍

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മഠപ്പുരയിലെ വാര്‍ഷിക മഹോത്സവത്തിന് ഫെബ്രുവരി...

ലിഫ്റ്റിനുള്ളിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരുക്ക്

മുംബൈ: മുബൈയിലെ ഗോരെഗാവ് വെസ്റ്റിലുള്ള അന്‍മോല്‍ ടവേഴ്സ് പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍...

Topics

സി ജെ റോയിയുടെ മരണം: നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് എം ഡി ടി എ ജോസഫ്

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്....

ബെംഗളൂരുവില്‍ ജനവാസ മേഖലയില്‍ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

ബെംഗളൂരു: നഗരത്തിലെ ജനവാസമേഖലയില്‍ നിന്ന് സ്ഫോടക ശേഖരം പോലീസ് പിടിച്ചെടുത്തു. 15...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ...

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത്...

സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നു

ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങള്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; കയ്യടി നേടി ‘മോഹ’വും കാടും, ഇന്ന് 59 ചിത്രങ്ങൾ

ബെംഗളൂരു: 17-മത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടി...

65 വയസ്സുകാരി കൊല്ലപ്പെട്ടു, വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത്...

Related News

Popular Categories

You cannot copy content of this page