വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം പോരാ, ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

ഡല്‍ഹി: ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ആലപിക്കുമ്പോള്‍ പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവ ആലാപിക്കുന്ന എല്ലാ ചടങ്ങുകളിലും ഏകീകൃത രീതിയും ശരിയായ ഉച്ചാരണവും ഉറപ്പാക്കണെമന്നാണ് നിർദേശം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദേശം ആഭ്യന്തര മന്ത്രാലയം നല്‍കി.

ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച്‌ ആലപിക്കുന്ന ചടങ്ങുകളില്‍ ആദ്യം വന്ദേമാതരവും തുടർന്ന് ജനഗണമനയും ആലപിക്കണമെന്നാണ് നിർദേശം. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൂർണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാൻഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍ സദസിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച്‌ വേണം ആരംഭിക്കാൻ.

സ്കൂളുകളിലും സർവകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യുജിസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കി. രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍, ദേശീയപതാകയുമായി ബന്ധപ്പെട്ട ഔപചാരിക പരിപാടികള്‍, രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുമ്പോ ശേഷമോ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ തുടങ്ങിയവയില്‍ വന്ദേമാതരം അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.

SUMMARY: new guidelines issued for singing the National Anthem and the National Song.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

Related Articles

Popular Categories