ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പുതിയ ഒരു റെയിൽവേ ടെർമിനൽ കൂടി വരുന്നു. യെലഹങ്കയില്‍ റെയിൽ വീൽ ഫാക്ടറിയ്ക്ക് സമീപമാണ് 5,754 കോടി രൂപ ചെലവില്‍ മെഗാ ടെർമിനൽ നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മെഗാ റെയിൽവേ ടെർമിനലായിരിക്കും യെലഹങ്കയിലേത്. ഇതിനുള്ള അന്തിമ ലൊക്കേഷൻ സർവേയ്ക്ക് അനുമതിയായിട്ടുണ്ട്.
ബെംഗളൂരുവിലെ അഞ്ചാമത്തെ റെയിൽവേ ടെർമിനലായിരിക്കും ഇത്. 16 പ്ലാറ്റ്ഫോമുകൾ, 12 പിറ്റ് ലൈനുകൾ, 24 സ്റ്റേബ്ലിങ് ലൈനുകൾ എന്നിവ പുതിയ ടെർമിനലിലുണ്ടായിരിക്കും. യാത്രക്കാർ വിശ്രമിക്കുന്നതിനടക്കമുള്ള ആധുനിക സൗകര്യങ്ങളുമുണ്ടാകും. അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി പദ്ധതിയുടെ രൂപരേഖ ഉടന്‍ തയ്യാറാക്കും.
ഇതിനു പുറമെ കെ.എസ്. ആർ. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും പദ്ധതിയു ണ്ട്. 1,370 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. കൺടോൺമെന്റ്, യശ്വന്തപുര റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
SUMMARY: New mega railway terminal being built in Yelahanka















