ബെംഗളൂരു: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിപ വൈറസ് വീണ്ടും പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യ വകുപ്പ്. നിപയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സതേടണം. വവ്വാലുകള്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ആളുകൾ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും വവ്വാലുകൾ ഉപേക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. നിപ ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്താതിരിക്കുക, രോഗം ബാധിച്ചതോ ചത്തതോ ആയ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍പ്പെടുന്നു.
SUMMARY: Nipah virus: Health Department issues guidelines
നിപ വൈറസ്: ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















