നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്; ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കും

പാട്‌ന: ബിഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി സൂചന. ബിഹാറില്‍ എസ്‌ഐആറിന് ശേഷം നടന്ന 2025ലെ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ജെഡിയുവും ബിജെപിയും മുഖ്യമന്ത്രി കസേരയില്‍ പുത്തന്‍ ഫോര്‍മുല തയ്യാറാക്കി എന്ന് സൂചന. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങി ബിജെപിയ്ക്ക് മുഖ്യമന്ത്രി കസേര കയ്യാളാനാകുന്ന രാഷ്ട്രീയ നീക്കമാണ് ബിഹാറില്‍ നടക്കാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നുമാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ.

രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.
SUMMARY: Nitish Kumar to Rajya Sabha; BJP may be given CM post

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

Related Articles

Popular Categories