ബെംഗളുരു: വടകര വാണിമേൽ കല്ലാച്ചി സ്വദേശി നെല്ലിക്കുന്നുമ്മൽ എൻ കെ അബ്ദുൽ മജീദ് (57) ബെംഗളൂരുവിൽ അന്തരിച്ചു. കെജി ഹള്ളിയിൽ ഒരു വർഷത്തോളമായി മെസ്സ് നടത്തി വരികയായിരുന്നു. മൃതദേഹം എഐകെഎംസിസി പീനിയ ദാസറഹള്ളി ഏരിയ പ്രവർത്തകരുടെ സഹായത്തോടെ ജാലഹള്ളി ജുമാ മസ്ജിദിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.
പിതാവ്: അബ്ദുല്ലഹാജി. മാതാവ്: ആയിഷ. ഭാര്യ: ജമീല. മക്കൾ: ജൂസൈർ, മാജിറ, ഫിദ ഫാത്തിമ. ഖബറടക്കം വാണിമേൽ ജുമാ മസ്ജിദില്‍ നടക്കും.















