ആറര മണിക്കൂറുള്ള യാത്രാസമയം രണ്ടര മണിക്കൂറായി കുറയും; ഡല്‍ഹി -ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി -ഡെറാഡൂണ്‍ ആറുവരി എക്‌സ്പ്രസ് പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതോടെ, നിലവില്‍ ആറര മണിക്കൂറുള്ള യാത്രാസമയം രണ്ടര മണിക്കൂറായി കുറയും. ഏകദേശം 12,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുവരി പാത അക്ഷര്‍ധാം ക്ഷേത്രത്തിനടുത്തു നിന്നു തുടങ്ങി, ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണു കടന്നു പോകുന്നത്. 210 കിലോമീറ്ററാണ് എക്‌സ്പ്രസ് വേ. കാറുകള്‍ക്കു മണിക്കൂറില്‍ 100 കിലോമീറ്ററാണു വേഗപരിധി. 7 ഇന്റര്‍ചേഞ്ചുകള്‍, 2 റെയില്‍വേ മേല്‍പാലങ്ങള്‍, 10 വലിയ പാലങ്ങള്‍, എന്നിവയാണു പ്രധാന സവിശേഷതകള്‍.

പാത തുറക്കുന്നതോടെ ഡല്‍ഹി ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാര്‍ ധാം ഹൈവേ ശൃംഖലയുമായും എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഡല്‍ഹി ഉത്തരാഖണ്ഡ് യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പാത യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഗുണം ചെയ്യും.

പാതയിലെ രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള 12 കിലോമീറ്റര്‍ വന്യജീവികളെ ഉപദ്രവിക്കാതെ വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ള തരത്തിലാണു എക്‌സപ്രസ് വേ. 12 കിലോമീറ്റര്‍ എലിവേറ്റഡ് പാതയാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. വന്യജീവി സഞ്ചാരം തടസ്സമില്ലാതെ സാധ്യമാക്കാനാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും 200 മീറ്റര്‍ വീതമുള്ള രണ്ട് ആനത്താരകള്‍ മൃഗങ്ങള്‍ക്കു കടന്നുപോകാന്‍ 6 പ്രത്യേക പാതകളും ഇതില്‍ ഉള്‍പ്പെടുന്നു.
SUMMARY: PM to inaugurate Delhi-Dehradun Expressway tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories