പഞ്ചാബില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പോലീസ്; മയക്കുമരുന്ന് കേസിൽ പിടിയിലായവർ ഭീകരരെന്ന് കണ്ടെത്തൽ

ചണ്ഡീഗഢ്: പഞ്ചാബില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പോലീസ്. കശ്മീര്‍, പഞ്ചാബ് പോലീസ് സേനകളുടെ സംയുക്ത നീക്കത്തില്‍ രണ്ട് ഭീകരരെയും അവരുടെ സഹായിയെയും പോലീസ് പിടികൂടി. പഞ്ചാബിലെ മലര്‍കോട്ടലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അബ്ബു ഗാബ, ഉസ്മാൻ എന്നീ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ വളരെക്കാലമായി ഇവിടെ വാടകക്കാരായി താമസിച്ചു വരികയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഒരു പ്രാദേശിക മയക്കുമരുന്ന് വിൽപ്പനക്കാരനിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് മനസിലായത്. ജമ്മു കശ്മീരിൽ മുമ്പ് രജിസ്റ്റർ ചെയ്ത ഒരു തീവ്രവാദ കേസിലെ പ്രതികളുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇതാദ്യമായാണ് ജമ്മു കശ്മീർ പോലീസ് മറ്റൊരു സംസ്ഥാനത്തെ പോലീസ് സേനയുമായി ചേർന്ന് ഇത്തരമൊരു തിരച്ചിൽ നടത്തുന്നത്.

15 വർഷത്തിലേറെയായി പ്രതികൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു. ഗ്രാമത്തിലെ ആർക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ഷെർവാനി കോട്ടെ ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ ഇരുവരെയും ജമ്മു കശ്മീർ പൊലീസിന് കൈമാറി. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് തങ്ങൾ പഞ്ചാബിൽ തുടരുന്നതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

ഈ അറസ്റ്റിലൂടെ വലിയൊരു ഭീകരാക്രമണ ശ്രമമാണ് പോലീസ് തകർത്തിരിക്കുന്നത്. ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്നും ഇതിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ, ഏതൊക്കെ ബാഹ്യശക്തികളുടെ ഇടപെടൽ ഈ ഭീകരപ്രവർത്തനത്തിന് പിന്നിലുണ്ടെന്ന കാര്യവും ജമ്മു കശ്മീർ പോലീസ് അതീവ ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്.
SUMMARY: Police foil terror plot in Punjab; Those arrested in drug case found to be terrorists

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി. നിർണായകമായി; കാണാതായ ബെംഗളൂരു പെൺകുട്ടിയെ മാസങ്ങൾക്കുശേഷം കണ്ടെത്തി 

ബെംഗളൂരു: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി മാസങ്ങളായി കാണാതായ 18കാരിയെ...

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് ശാന്തകുമാരൻ‌...

വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ...

കല ഓണോത്സവം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഒക്ടോബർ 4ന് മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കല ഓണോത്സവത്തിന്റെ...

അപ്രതീക്ഷിതമായ പവര്‍കട്ടില്‍ യുവാവ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട്‌...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയറ്ററിൽ തീപിടിത്തം, ആളപായമില്ല

മ​ധു​ര: മ​ധു​ര മീ​നാ​ക്ഷി സു​ന്ദ​രേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഗോ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ശ​സ്ത​മാ​യ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം

ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഭാരതമണ്ഡപത്തിൽ തുടക്കമാവും....

Related Articles

Popular Categories