ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ് സർവീസുകൾ ഏര്‍പ്പെടുത്തിയത്. കണ്ണൂരിലേക്കുള്ള ആദ്യ സ്പെഷൽ ഇന്ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു എസ്എംവിടി-കൊല്ലം ട്രെയിന്‍ (06219):
ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും.
കൊല്ലം-ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍ (06220):
ജനുവരി14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തും.
ഇരുവശങ്ങളിലേക്കുമായി കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഒരു എസി ഫസ്റ്റ് ക്ലാസ്, ഒരു എസി സെക്കൻഡ്, 3 എസി ത്രിടയർ, 8 സ്ലീപ്പർ, 3 ജനറൽ കോച്ചുകളുണ്ടാകും.
ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിന്‍ (06575) : ജനുവരി 9 ന് വൈകീട്ട് 7.15-ന് കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30-ന് കണ്ണൂരിലെത്തും.
കണ്ണൂർ- ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍ (06576): 10-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.
ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിന്‍ (06577) ജനുവരി 13-ന് വൈകീട്ട് അഞ്ചിന് കന്റോൺമെൻറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് കണ്ണൂരിലെത്തും.
കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍(06578) 14-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.
ഇരുവശങ്ങളിലേക്കുമായി കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഒരു എസി ടുടയർ, 4 എസി ത്രിടയർ, 8 സ്ലീപ്പർ, 6 ജനറൽ കോച്ചുകളുണ്ടാകും.
SUMMARY: Pongal, Makara Sankranti: Railways announces special trains from Bengaluru to Kannur and Kollam














